മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കൈവരികള്‍ പൂര്‍ണമായും തകര്‍ന്ന കാട്ടാമ്പള്ളി പാലത്തിലൂടെയുള്ള വാഹന കാല്‍നട യാത്ര അപകടഭീഷണിയാകുന്നു

കൈവരികള്‍ പൂര്‍ണമായും തകര്‍ന്ന കാട്ടാമ്പള്ളി പാലത്തിലൂടെയുള്ള വാഹന കാല്‍നട യാത്ര അപകടഭീഷണിയാകുന്നു

കൈവരികള്‍ പൂര്‍ണമായും തകര്‍ന്ന കാട്ടാമ്പള്ളി പാലത്തിലൂടെയുള്ള വാഹന കാല്‍നട യാത്ര അപകടഭീഷണിയാകുന്നു. ചിറക്കല്‍ പഞ്ചായത്തിനെ നാറാത്ത്, കമ്പില്‍, കൊളച്ചേരി, മയ്യില്‍, കണ്ണാടിപറമ്പ്, മുണ്ടേരി തുടങ്ങിയ ഒട്ടേറെ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന പാലത്തിനു അന്‍പത് വര്‍ഷത്തിലേറെ പഴക്കമുണ്ട്. കൂടാതെ  ഈ പ്രദേങ്ങളിലുള്ളവര്‍ക്ക് കണ്ണൂര്‍ നഗരത്തില്‍ എത്താനും, പുതിയതെരു ഭാഗങ്ങളില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്താനും എളുപ്പ മാര്‍ഗമാണ് കാട്ടാമ്പള്ളി പാലം. നിര്‍മാണത്തിനു ശേഷം കാര്യമായ അറ്റകുറ്റ പണികള്‍ ഒന്നും നടക്കാത്തതിനാല്‍ കൈവരികള്‍ ശോച്യാവസ്ഥയിലായി. വര്‍ഷങ്ങള്‍ക്ക് മുന്‍പേ തന്നെ കൈവരികള്‍ ഓരോന്നായി തകര്‍ന്ന് പുഴയിലേക്ക് പതിച്ചു. കൈവരികള്‍ ഇല്ലാത്ത പാലത്തിലൂടെ രാപ്പകല്‍ ഭേദമില്ലാതെ, ചെറുതും വലുതുമായ വാഹനങ്ങള്‍ യാതൊരു നിയന്ത്രണവും ഇല്ലാതെചീറി പായുകയാണ്. പാലത്തിനു മുകളിലൂടെ  ബസുകളുടെ മത്സരയോട്ടവും പതിവാകുകയാണെന്നുഃ ചെറിയൊരു കൈപിഴയോ, അശ്രദ്ധയോ കൊണ്ട് വലിയൊരു അപകട സാധ്യതയാണ് ഇവിടെ പതിയിരിക്കുന്നതെന്നും ഭീതിയോടെ നാട്ടുകാര്‍ പറയുന്നു. അപകട സാധ്യത ചൂണ്ടിക്കാണിച്ച് നാട്ടുകാര്‍ നിരവധി തവണ ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതികള്‍ നല്‍കിയെങ്കിലും അധികൃതരുടെ ഭാഘത്ത് നിന്നും യാതൊരുവിധ നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
ഫോട്ടോ : അതുൽ കാട്ടാമ്പള്ളി

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്