മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

വിദ്യാഭ്യാസരംഗത്തെ കാവിവൽക്കരണത്തിനെതിരെ ചേലേരിമുക്കിലും കമ്പിൽ ബസാറിലും ജനകീയ സദസ്സും കാൽനട ജാഥയും

വിദ്യാഭ്യാസരംഗത്തെ കാവിവൽക്കരണത്തിനെതിരെ ചേലേരിമുക്കിലും കമ്പിൽ ബസാറിലും ജനകീയ സദസ്സും കാൽനട ജാഥയും

കേന്ദ്ര സർക്കാർ വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കുന്ന കാവിവൽക്കരണത്തിനെതിരെ, KSTA, SFI, ബാലസംഘം സംയുക്തമായി ജനകീയ വിദ്യാഭ്യാസ സദസ്സ് സംഘടിപ്പിക്കുന്നു. മെയ് 26 ന് ചേലേരിമുക്കിലും, 27 ന്  കമ്പിൽ ബസാറിലുമാണ് ജനകീയ സദസ്, 27 ന് വൈകുന്നേരം 4 മണിക്ക് കരിങ്കൽ കുഴി ബസാറിൽ നിന്നും കമ്പിൽ ബസാറിൽ പ്രചരണ ജാഥ നടത്തും. കൊളച്ചേരി മുക്ക്, കമ്പിൽ ഹൈസ്കൂൾ എന്നീ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും.
ജനകീയ സദസ് വിജയിപിക്കുന്നതിനായി  ചേർന്നസംഘാടക സമിതി രൂപീകരണയോഗം സിപിഐ (എം) മയ്യിൽ ഏറിയ കമ്മിറ്റി അംഗം എം. ദാമോദരൻ ഉദ്ഘാടനം ചെയ്തു.
ആദർശ് കെ.വി അധ്യക്ഷത വഹിച്ചു. KSTA സബ്ജില്ല സിക്രട്ടറി  ടി.രാജേഷ് മാസ്റ്റർ വിശദീകരണം നടത്തി. കെ.രാമകൃഷ്ണൻ, ശ്രീധരൻ സംഘമിത്ര പ്രസംഗിച്ചു.
ഭാരവാഹികൾ
ചെയർമാൻ - കെ.രാമകൃഷ്ണൻ മാസ്റ്റർ
കൺവീനർ. സിതാര . പി. 

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്