കണ്ണൂർ : പട്ടാപ്പകല്‍ യുവാവിനെ കാറില്‍ തട്ടികൊണ്ടുപോയി വധിക്കാന്‍ ശ്രമം. കണ്ണൂര്‍ ഫ്രന്റ്സ് ഫാര്‍മ പാര്‍ട്ണര്‍ നാറാത്ത് സ്വദേശി കെ.വി ജാബിറി (36) നെ വധിക്കാന്‍ ശ്രമിച്ചത്. ബിസിനസ്സ് സംസാരിക്കാനുണ്ടെന്നു പറഞ്ഞ് കീരിയാട് വെച്ച് ഒരു സംഘം കാറില്‍ കയറ്റിക്കൊണ്ടുപോയി വളപട്ടണം പാലത്തിനു സമീപം വെച്ച് വധിക്കാന്‍ ശ്രമിക്കുകയായിരുന്നു.
പാമ്പുരുത്തിയിലെ ജുനൈദ് കൊവ്വപ്പാട്ടില്‍, സൈനു എന്നിവരുടെ നേതൃത്വത്തിലാണ് വധശ്രമമെന്നു പരാതിയില്‍ പറയുന്നു. കാലില്‍ കുത്തേറ്റിട്ടുണ്ട്. തലക്കും പരിക്കുണ്ട്. ജാബിറിനെ കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment