മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കണ്ണൂരിൽ ഭര്‍തൃമാതാവിനെ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ച മരുമകള്‍ക്കെതിരെ പൊലീസ് കേസെടുത്തു

കണ്ണൂരിൽ ഭര്‍തൃമാതാവിനെ ചട്ടുകം പഴുപ്പിച്ചു പൊള്ളിച്ച മരുമകള്‍ക്കെതിരെ പൊലീസ് കേസെടുത്തു

കണ്ണൂര്‍ കോര്‍പറേഷൻ പരിധിയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍തൃമാതാവിനെ പൊള്ളലേല്‍പ്പിച്ചതിന് പൊലിസ് മരുമകള്‍ക്കെതിരെ കേസെടുത്തു. കൊറ്റാളിയില്‍ ഭര്‍തൃമാതാവിനെ ചട്ടുകം പഴുപ്പിച്ചുവെച്ചു പൊള്ളിച്ച മരുമകള്‍ക്കെതിരെയാണ് കണ്ണൂര്‍ വനിതാ പൊലിസ് കേസെടുത്തത്. അമ്മായിഅമ്മയും മരുമകളും തമ്മിലുള്ള കുടുംബവഴക്കിനെ തുടര്‍ന്നാണ് അക്രമം.

സ്ഥിരമായിവീട്ടില്‍ വഴക്കുകൂടുകയായിരുന്ന ഇവര്‍ തമ്മില്‍ പരസ്യമായി ഏറ്റുമുട്ടുകയായിരുന്നു. വാക്കേറ്റത്തിനിടെയില്‍ സഹികെട്ട മരുമകള്‍ ചട്ടുകം പഴുപ്പിച്ചു അമ്മായിഅമ്മയുടെ ദേഹത്ത് പൊള്ളിച്ചുവെന്നാണ് പരാതി. മരുമകള്‍ തന്നെ കൊല്ലാൻ ശ്രമിച്ചുവെന്നു ആരോപിച്ചു കണ്ണൂര്‍ വനിതാ പൊലിസ് സ്റ്റേഷനിലെത്തിയ അമ്മായി അമ്മയുടെ പരാതിയില്‍ എസ്. ഐ വിളിപ്പിക്കുകയും ചോദ്യം ചെയ്യുകയുമായിരുന്നു.

ഇതിനിടെയില്‍ പൊലിസ് സ്റ്റേഷനില്‍ വെച്ചും അമ്മായിയും മരുമകളും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതേ തുടര്‍ന്നാണ് 61 വയസുകാരിയുടെ പരാതിയില്‍ ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം മരുമകള്‍ക്കെതിരെ വനിതാ പൊലിസ് കേസെടുത്തത്. സംഭവത്തെ കുറിച്ചുവിശദമായ അന്വേഷണം നടത്തുമെന്ന് വനിതാ പൊലിസ് എസ്. ഐ അറിയിച്ചു.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്