മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ദേശീയ യോഗ ദിനം ആചരണം

ദേശീയ യോഗ ദിനം ആചരണം

കണ്ണാടിപ്പറമ്പ്: നാറാത്ത് ഗ്രാമപഞ്ചായത്തിന്റെയും ഗവൺമെൻറ് ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് & വെൽനെസ്സ് സെൻ്ററിൻ്റെയും സംയുക്താഭിമുഖ്യത്തിൽ  കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രം ഓഡിറ്റോറിയത്തിൽ വച്ച് ദേശീയ യോഗ ദിന ആചരണം നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രമേശന്റെ അധ്യക്ഷതയിൽ കണ്ണൂർ റൂറൽ എസ് പി ഹേമലത ഐപിഎസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തുതലത്തിലും സ്കൂൾ തലത്തിലും അ യുഷ് യോഗക്ലബിൻ്റെ തുടക്കം കുറിച്ചു യോഗ പരിശീലനം പൂർത്തിയാക്കിയ വരുടെ യോഗപ്രദർശനം, യോഗ ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ രചനാ മത്സരം, ക്വിസ് മത്സരം, യോഗ പോസ് മത്സരം എന്നിവയിൽ വിജയികളായവർക്കുള്ള സമ്മാനദാനവും നടത്തി, ആശംസകളർപ്പിച്ച്  വൈസ് :പ്രസിഡൻ്റ് കെ.ശ്യാമള, കാണിചന്ദ്രൻ, കെ എൻ.മുസ്തഫ, വി.ഗിരിജ, ആയുഷ്‌ ജില്ലാ പ്രോഗ്രാം മാനേജർ കെ.സി.അജിത്ത് കുമാർ, മുഹമ്മദലി ആറാം പിടിക, എൻ.അജിത, ഹോമിയോ മെഡിക്കൽ ഓഫീസർ സിന്ധു കുറുപ്പ്, സിക്രട്ടറി രാഹുൽ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോക്ടർ റീജ രാജേഷ് സ്വാഗതവും പഞ്ചായത്ത് അസി: സിക്രട്ടറി ലീന ബാലൻ നന്ദിയും പറഞ്ഞു. 

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്