മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പുലീപ്പി ഹിന്ദു എൽ.പി.സ്കൂൾ - സനില ബിജു പി.ടി.എ പ്രസിഡണ്ട് , സുഷമ രഘു മാതൃസമിതി പ്രസിഡണ്ട്

പുലീപ്പി ഹിന്ദു എൽ.പി.സ്കൂൾ - സനില ബിജു പി.ടി.എ പ്രസിഡണ്ട് , സുഷമ രഘു മാതൃസമിതി പ്രസിഡണ്ട്

കണ്ണാടിപ്പറമ്പ് : പുലീപ്പി ഹിന്ദു എൽ.പി.സ്കൂളിലെ ഈ വർഷത്തെ പി.ടി.എ.പ്രസിഡണ്ടായി  സനില ബിജുവിനേയും മാതൃസമിതി പ്രസിഡണ്ടായി  സുഷമാ രഘുവിനേയും പി.ടി.എ , മാതൃസമിതി സംയുക്ത യോഗം തെരഞ്ഞെടുത്തു. ബാലികാ സുകന്യായോജന,വിവിധ ഇൻഷൂറൻസ് തുടങ്ങിയ പോസ്റ്റാഫീസ് വഴിയുള്ള നിക്ഷേപ പദ്ധതികളെക്കുറിച്ച് കണ്ണാടിപ്പറമ്പ് പോസ്റ്റ് മാസ്റ്റർ സതീഷും ആരോഗ്യ സുരക്ഷയെക്കുറിച്ച് ഡോ :കെ.വി. ലതീഷും ക്ലാസ്സുകളെടുത്തു. യോഗത്തോടനുബന്ധിച്ച് കണ്ണൂർ കൈരളി ബുക്സ് ഒരുക്കിയ പുസ്തക പ്രദർശനവും വിൽപനയും നടന്നു. വ്യത്യസ്തയിനം പുസ്തകങ്ങൾ കുട്ടികളേയും രക്ഷിതാക്കളേയും ഒരുപോലെ ആകർഷിച്ചു. വിരമിച്ച പ്രധാനാധ്യാപകൻ പി.സി. ദിനേശൻ ആറായിരം രൂപയോളം വരുന്ന പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിലേക്ക് നൽകി. പ്രധാനാധ്യാപകൻ ശ്രീ. മനോജ് കുമാർ പുതിയടത്ത് സ്വാഗതം പറഞ്ഞു. പി.ടി.എ.പ്രസിഡണ്ട് എൻ.വി. ലതീഷ് അധ്യക്ഷത വഹിച്ചു..കെ. ദേവരാജൻ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. എസ്.ആർ.ജി. കൺവീനർ കെ.വി.അഞ്ജന കൃഷ്ണൻ നന്ദിയും പറഞ്ഞു.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്