മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

കാറ്റിലും മിന്നലിലും മയ്യിലിൽ നിർമാണത്തിലിരിക്കുന്ന കെട്ടിത്തിനും വീടിനും നാശം

കാറ്റിലും മിന്നലിലും മയ്യിലിൽ നിർമാണത്തിലിരിക്കുന്ന കെട്ടിത്തിനും വീടിനും നാശം

മയ്യിൽ: കാറ്റിലും മിന്നലിലും നിർമാണത്തിലിരിക്കുന്ന കെട്ടിത്തിനും വീടിനും നാശം. കാര്യാംപറമ്പ്- പൊറോളം റോഡരികിലെ ഇരുളപ്പന്റെ നിർമാണത്തിലിരിക്കുന്ന കൂറ്റൻ ആക്രി ഗോഡൗൺ കെട്ടിത്തിന്റെ തകര ഷീറ്റുകളാണ് കാറ്റിൽ നിലംപൊത്തിയത്. ഷീറ്റുകൾ ഉറപ്പിച്ചു നിർത്തിയ ചെങ്കൽ മതിലും തകർന്നു വീണു.കണ്ടക്കൈ നെറ്റിയാറമ്പിലെ മുണ്ടയാടൻ വീട്ടിൽ ശ്രീജിത്തിന്റെ വീടിന്റെ തറക്ക് മിന്നലിൽ വിള്ളൽ ഉണ്ടായി. വൈദ്യുതി ഉപകരണങ്ങൾക്കും കെടുപാടുകൾ പറ്റി. വീടിന്റെ പിറകിലെ ചുവരിനും വിള്ളൽ വീണിട്ടുണ്ട്.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്