മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഭാരതീയ ചികിത്സാ വിഭാഗം ദേശീയ കമ്മീഷൻ പ്രസിഡന്റായി നാറാത്ത് സ്വദേശി ചുമതലയേറ്റു

ഭാരതീയ ചികിത്സാ വിഭാഗം ദേശീയ കമ്മീഷൻ പ്രസിഡന്റായി നാറാത്ത് സ്വദേശി ചുമതലയേറ്റു


 ഭാരതീയ ചികിത്സാ വിഭാഗം ദേശീയ കമ്മീഷൻ പ്രസിഡന്റായി നാറാത്ത് സ്വദേശി ചുമതലയേറ്റു

___________17.06.2021________________

ന്യൂഡൽഹി :-  ഭാരതീയ ചികിത്സാവിഭാഗങ്ങൾക്ക് വേണ്ടിയുള്ള ദേശീയ കമ്മിഷൻ രൂപവത്കരിച്ചു. കമ്മിഷന് കീഴിലെ നാല് ബോർഡുകളിലൊന്നിന്റെ പ്രസിഡന്റായി കണ്ണൂർ നാറാത്ത് സ്വദേശി ഡോ. കെ. ജഗന്നാഥൻ ചുമതലയേറ്റു. നാറാത്ത് ഓണപ്പറമ്പ സ്വദേശികളായ എം ടി കരുണാകരൻ, ജയ ദമ്പതികളുടെ  മകനാണ് ഡോ. കെ ജഗന്നാഥൻ. സെൻട്രൽ കൗൺസിൽ ഫോർ ഇന്ത്യൻ മെഡിസിൻ പിരിച്ചുവിട്ടുകൊണ്ടാണ് നാഷണൽ കമ്മിഷൻ ഫോർ ഇന്ത്യൻസിസ്റ്റം ഓഫ് മെഡിസിൻ ബിൽ പ്രകാരം പുതിയ കമ്മിഷൻ ആരംഭിച്ചത്.

ബോർഡ് ഓഫ് യുനാനി, സിദ്ധ ആൻഡ്‌ സോവ-റിഗ്‌പയുടെ പ്രസിഡന്റായാണ് ഡോ. ജഗന്നാഥൻ ചുമതലയേറ്റത്. ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇൻ-ചാർജായി സേവനമനുഷ്ഠിച്ചിരുന്നു. ഡോ. ജി. മോഹനാംബിഗയാണ് ഭാര്യ. ജെ. ധനഞ്ജയ്, ജെ. ഹരിപ്രിയ എന്നിവർ മക്കളാണ്.

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്