മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പുഴയിൽ വീണു; നവവരൻ മുങ്ങി മരിച്ചു, ഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷിച്ചു

പുഴയിൽ വീണു; നവവരൻ മുങ്ങി മരിച്ചു, ഒഴുക്കിൽപ്പെട്ട ഭാര്യയെ രക്ഷിച്ചു

 



കോഴിക്കോട്: വിവാഹ ഫോട്ടോഷൂട്ടിനിടെ നവവരൻ മുങ്ങിമരിച്ചു. കോഴിക്കോട്  കുറ്റ്യാടിപ്പുഴയിലാണ് അപകടം. വിവാഹത്തിന് ശേഷമുള്ള ഫോട്ടോഷൂട്ടിന്   എത്തിയതായിരുന്നു യുവദമ്പതികൾ. കടിയങ്ങാട് സ്വദേശിയായ റെജിലാൽ (29) ആണ് മുങ്ങിമരിച്ചത്. ഭാര്യയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാഴ്ച മുൻപായിരുന്നു വിവാഹം നടന്നത് . ഔട്ട്ഡോർ ഷൂട്ടിങ്ങിനിടെ കാൽ തെന്നി വീണാണ് അപകടം.

മാർച്ച് 14 ന് വിവാഹിതരായ ദമ്പതികൾ ഫോട്ടോ ഷൂട്ടിനായ് ജാനകിക്കാട് ഭാഗത്ത് കുറ്റ്യാടി പുഴയുടെ ചവറം മൂഴിയിൽ എത്തിയതായിരുന്നു. വെള്ളത്തിൽ അകപ്പെട്ട ഇരുവരെയും ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്ന് ഉടൻ പുറത്തെടുത്ത് പന്തിരിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല. യുവതിയെ മലബാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0/Post a Comment/Comments

നാട്ടുവിശേഷം വാട്സപ്പ് ഗ്രൂപ്പ്