മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

ഒരു 'മഞ്ഞുമ്മൽ' സെന്റോഫ്!അഞ്ചുവിടുന്നവർക്ക് വ്യത്യസ്ത യാത്രയയപ്പൊരുക്കി കയരളം നോർത്ത് എ എൽ പി സ്കൂൾ

ഒരു 'മഞ്ഞുമ്മൽ' സെന്റോഫ്!അഞ്ചുവിടുന്നവർക്ക് വ്യത്യസ്ത യാത്രയയപ്പൊരുക്കി കയരളം നോർത്ത് എ എൽ പി സ്കൂൾ

മയ്യിൽ : മലയാളികൾ ചിദംബരം സംവിധാനം ചെയ്ത് ബോക്സ് ഓഫീസ് തകർത്ത 'മഞ്ഞുമ്മൽ ബോയ്സ്' എന്ന സിനിമയുടെ വൈബിനൊപ്പം സഞ്ചരിക്കുകയാണിപ്പോൾ. സിനിമയിലെ ഗുണ കേവിലൂടെ ഭൂമിയുടെ ഉള്ളറകൾ തേടിയാണ് ഇപ്പോൾ മലയാളികളുടെ യാത്ര. ആ ട്രെന്റിനൊത്ത യത്രയയപ്പൊരുക്കി വ്യത്യസ്തത് ഒരുക്കിയ ഒരു വിദ്യാലയമുണ്ട്; മയ്യിൽ ഒറപ്പടിയിലെ കയരളം നോർത്ത് എ.എൽ.പി. സ്കൂൾ. കഴിഞ്ഞ വർഷവും വ്യത്യസ്തമായ യാത്രയയപ്പൊരുക്കി വിദ്യാലയം ശ്രദ്ധിക്കപ്പെട്ടിരുന്നു. പാടിക്കുന്ന് ഗുഹയും പാടി തീർത്ഥവുമെല്ലാം കണ്ടും‌ അറിഞ്ഞുമായിരുന്നു കുട്ടികളുടെ യാത്ര. ഗുഹയുടെ കവാടത്തിലിരുന്ന് കുട്ടികുളും അധ്യാപകരും മധുരമുള്ള വിദ്യാലയ ഓർമ്മകൾ പങ്കുവെച്ചു. പ്രധാന അധ്യാപിക എം ഗീത പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ എ ഒ ജീജ, വി സി മുജീബ്, കെ വൈശാഖ്, എം പി നവ്യ, കെ പി ഷഹീമ, ധന്യ, കെ ശ്രുതി എന്നിവർ നേതൃത്വം നൽകി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ് ഗ്രൂപ്പ്