മയ്യില്‍ വാര്‍ത്തകള്‍ തികച്ചും വ്യത്യസ്തമായി നാടിനൊപ്പം,നാട്ടുകാര്‍ക്കൊപ്പം....നിങ്ങളുടെ നാട്ടിലെ വാര്‍ത്തകളും, വിശേഷങ്ങളും ഏതുമാകട്ടെ ഞൊടിയിടല്‍ ലോകത്തിനു മുന്നിലെത്തുന്നു മയ്യില്‍ വാര്‍ത്തകളിലൂടെ.വാര്‍ത്തകള്‍ 9447817915 എന്ന നമ്പറില്‍ അറിയിക്കുമല്ലോ.

പുതിയതെരുവിൽ ഉണ്ടായ വാഹനാപകടത്തിൽ വളപട്ടണം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

പുതിയതെരുവിൽ ഉണ്ടായ വാഹനാപകടത്തിൽ വളപട്ടണം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

പുതിയതെരു : കണ്ണൂർ പുതിയതെരുവിൽ ഉണ്ടായ വാഹനാപകടത്തിൽ വളപട്ടണം സ്വദേശിയായ യുവാവ് ദാരുണമായി മരണപ്പെട്ടു. വളപട്ടണത്തെ പരേതനായ ചാക്ക് വ്യാപാരിയായിരുന്ന കെ.എം മുസ്‌തഫയുടെയും തങ്ങൾ വയൽ സ്വദേശിനിയായ ഹസനപ്പാത്തു സറീനയുടെയും മകനായ സഫ്‌വാനാണ് (24) മരണപ്പെട്ടത്. 
കണ്ണൂരിൽ നിന്നും വളപട്ടണം ഭാഗത്തേക്ക് വരികയായിരുന്ന സഫ് വാൻ, പുതിയതെരു ഹൈവേയിലെ റോഡിന്റെ അനാസ്ഥയെതുടർന്ന് ബൈക്കിൻ്റെ നിയന്ത്രണം വിട്ട് റോഡിലേക്ക് വീഴുകയും, എതിരെ വന്ന ടാങ്കർ ലോറിയുടെ ടയർ തലയിൽ കയറി മരണപ്പെട്ടതാണെന്ന് നാട്ടുകാർ.ആരോപിച്ചു. ഇതേതുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുള്ള സഫ് വാൻ്റെ മൃതദേഹം നാളെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്നും നടപടികൾ പൂർത്തിയാക്കി വളപട്ടണം മന്ന ഖബർസ്ഥാനിൽ കബറടക്കും. 

0/Post a Comment/Comments

നാറാത്ത് മീഡിയ വാട്സപ്പ് ഗ്രൂപ്പ്